08 മാർച്ച് 2007

ഏ. ഡി. ബി.

അന്ന്, 1988 - 1990 കാലഘട്ടത്തില് പത്താം ക്ലാസ് പാസ്സായിട്ടുള്ളവര്ക്കറിയാം അന്നു നടന്ന തമാശകള്. അന്നത്തെ ഭരണക്കാരു രണ്ടു കാര്യങ്ങള് പരഞ്ഞു, "പത്താം ക്ലാസിലെ മാര്ക്കുകള് 1200 വേണം" "കേരളം നന്നാവണമെങ്കില് പ്ലസ് ടൂ വേണം".

പറഞ്ഞതു ഭരണ പക്ഷമായതു കൊണ്ടാവാം, പ്രതിപക്ഷത്തിനതു കാര്യമായി രസിച്ചില്ല. അന്നതെ പ്രതിപക്ഷ അദ്ധ്യാപക് സംഘടനകള് സമരം ചെയ്തു. ജീവനക്കുരുടെ സംഘടനകളും സമരത്തിനു പരോക്ഷമായി തന്നെ അനുഭാവം പ്രകടിപ്പിച്ചു. ഭരണ - പ്രതി പക്ഷങ്ങള് തമ്മിലുള്ള വടം വലിയില് നട്ടം തിരിഞ്ഞത് വിദ്ധ്യാര്ഥികളായിരുന്നു. സമരത്തിന്റെ ഭാഗമായി ഉത്തരകടലാസ് മൂല്യനിര്ണയവും മാര്ക്കു ലിസ്റ്റ് തയ്യാറാക്കലും താറുമാറായി.

സമരങ്ങളുടെ ബലത്തില് അടുത്ത തിരഞ്ഞെടുപ്പില് അധികാരത്തില് വന്ന പ്രതി പക്ഷം ഏറെ താമസിയാതെ അതു ചെയ്തു - പ്ലസ് ടൂ നടപ്പിലാക്കി.

സ്മാര്ട്ട് സിറ്റി, ഏഡിബി കാര്യഅങ്ങളില് ഇന്നത്തെ ഭരണക്കാര് (ഏതാണ്ട് ഒരു വര്ഷം മുമ്പ് വരേ പ്രതി പക്ഷത്തിരുന്നവര്) നടത്തിയ മലക്കം മറിച്ചില് കാണുമ്പോള് പേരക്കു ഓര്മ വരുന്നത് ചരിത്രം ആവര്ത്തിക്കും എന്ന ആപ്ത വാക്യമാണ്.

ഉം....

എല്ലാവരും ബ്ലോഗു ചെയ്യുന്നു. ഞാനും ഇതാ തുടങ്ങുകയായി....