04 ഏപ്രിൽ 2007

കോടതി, ജനാധിപത്യം, സമരം

സമരങ്ങൾ ജനാധിപത്യത്തിനു വിരുദ്ധമാണ്. ഫാസിസ്റ്റ്, ബൂര്ഷ്വാ രാജ ഭരണ വ്യവസ്ഥിതിയിലെ സമരങ്ങൾ ആവശ്യമായി വരുന്നത് ഭരണ കര്ത്താക്കൾക്ക് ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതിബദ്ധത ഇല്ലാത്തു കൊണ്ടാണ്. എന്നാല്, ജനാധിപത്യത്തില്, ഭരണം (ആംഗലെയത്തിലെ എക്സിക്യൂട്ടീവ് എന്ന സത്വം) ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ആ ആവശ്യങ്ങള് ജനപ്രതിനിധി സഭയില് അവതരിപ്പിച്ച് അംഗീകാരം നേടുകയാണ് വേണ്ടത്.


എന്തെങ്കിലും കാരണ വശാല് ജനപ്രതിനിധി സഭ (നമ്മുടെ രാജ്യത്തിലെ നിയമ സഭയും പാര്ളിമന്റും) സഭയ്കു മുമ്പാകെ ഉരയരുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കില് അതിന്റെ അര്ഥം ആവശ്യങ്ങള് രാജ്യത്തിന്റെ സര്വാധിപതികളായ ജനം അംഗീകിരക്കുന്നില്ല, എന്നാണ്.


അങ്ങനെ ജന പ്രതിനിധി സഭയാല് തിരസ്കരിക്കപ്പെട്ട ആവശ്യങ്ങൾ ഉന്നയിക്കുന്ന വ്യക്തിക്ൾ തുടര്ന്നും ജനാധിപത്യ വ്യവസ്ഥിതിയില് സാഥാപിച്ചിട്ടുള്ള നിയമത്തിന്റെ ചട്ടകൂടിനുള്ളില് തുടരണം എന്നത് ജനാധിപത്യത്തിന്റെ വിജത്തിന് ആവശ്യമാണ്.


നിയമ സഭ തിരസ്കരിച്ച ആവശ്യങ്ങള് ഉന്നയിച്ച് പെരുവഴിയില് ഇറങ്ങി സമരും ചെയ്യുന്നത് സാമാന്യ ജനാധിപത്യ മര്യാദക്ള്ക്കു വിപരീതമാണ്, എന്നു ചുരുക്കം.


ഇന്നത്തം കേരളത്തില് നമ്മള് കാണുന്നത് എല്ലാ അര്ഥത്തിലും ജനാധിപത്യത്തിന്റെ വിധ്വംസനമാണ്. പാര്ളിമന്റില് അംഗീകരിക്കപ്പെട്ട, അഥവാ പാര്ളിമന്റാല് നിയന്ത്രക്കപ്പെടാവുന്ന നയങ്ങളും സര്ക്കാര് പ്രവര്ത്തികള്ക്കും എതിരായി, പാര്ളിമന്റിലെ ഭരണ കക്ഷിയെ പിന്തുണച്ചു കൊണ്ടു തന്നെ സമരം നടത്തുന്ന പ്രവണതയാണ് നാം ഇന്നു കാണുന്നത്.


"ജനാധിപത്യ വധത്തിന്റെ" തുടര്ച്ചയാണ് ഈ അടുത്ത കാല്തായി മാദ്ധ്യമങ്ങളില് കാണുന്ന കൊടതികള്കെതിരായുള്ള അക്രമമം.


നിയമവിരുദ്ധമായ ഒരു പ്രവര്ത്തി കൊടതിയുടെ ശ്രദ്ധയില് പെട്ടാല് -- അത് നിയമ പ്രകാരം തെളിയിക്കപ്പെട്ടാല്, കുറ്റാരേപിതനായ വ്യക്തിയെ ശിക്ഷിക്കുക് എന്ന ഭരമഘടനാപരമായ ഭാദ്ധ്യത് കൊടതികൾക്കുണ്ട്. ഭരണഘടനയുടെ ചട്ടകൂട്ടിനുള്ളില് നിന്നുകൊണ്ട് പ്രവര്ത്തിക്കുന്ന കൊടിതികളെ തേജോവധം ചെയ്യുന്നത് ഭരണഘടനാ പ്രകാരം തന്നെ ശിക്ഷാര്ഹമാണ് -- കൊടതി അലക്ഷ്യത്തിനു ശിക്ഷവിധിക്കുവാനുള്ള അധികാരം ഭരണഘട്നയില് തന്നെ നിര്വചിച്ചിട്ടുണ്ട് എന്നിര്ക്കെ ഭരണഘട പ്രകാരമുള്ള കടമ നിര്വഹിച്ചതില് രാഷ്ടരീയം കലര്ത്തുന്നത് അപഹാസ്യമാണ്.