24 ഡിസംബർ 2009

ഹിസ്റ്ററി ലെസ്സണ്‍ 2

പണ്ട് പണ്ട് കാലത്ത്, ഇംഗ്ലണ്‍ട് എന്ന രാജ്യത്ത്, ജോണ്‍ എന്ന രാജാവുണ്ടായിരുന്നു. ഇംഗ്ലീഷ് ചാനല്‍ കടന്ന് പലനാടുകളും വെട്ടി പടുത്ത അദ്ദേഹം പക്ഷേ സ്വന്തം നാട്ടിലെ പ്രജകളെ മറന്നു.

പ്രജകള്‍ തമ്പുന്ലെതിരായി ലഹളകുട്ടിയത് സ്വഭാവികം.

ലഹളയുടെ ഒടുവില്‍ പ്രജകള്‍ 25 അംഗ സമിതിയുണ്ടാക്കി; രാജാവിന്റെ പ്രവര്‍ത്തികള്‍ "സൂപര്‍വൈസ്" ചെ.യ്യാന്‍. ഈ സമിതി പിന്നീട് എല്ലാ പാര്‍ളിമന്റുകളുടെയും അമ്മയായി കല്പിക്കപ്പെട്ടു. എന്നാല്‍ തന്റെ പരാധികാരത്തില്‍ കൈകടത്തുന്നത് സ്വേച്ഛാധിപതികള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഈ സമിതിയുടെയും (പിന്‍ഗാമികളുടെയും) പ്രവൃത്തികളില്‍ ഇടപെടുവാന്‍തുടങ്ങി നമ്മുടെ നാടുവാഴികള്‍.

ജനപ്രതിനിധികളെ അധികാരിയില്‍ നിന്നും രക്ഷിക്കുവാന്‍ അങ്ങനെ "പാര്‍ളിമന്ററി പ്രിവിലജസ്" എന്ന ക്രോഡീകരിച്ചിട്ടില്ലാത്ത് ഒരു നിയമ സംഹിത നിലവില്‍ വന്നു.

വെസ്റ്റ് മിനിസ്റ്റര്‍ സംബ്രദായം നമ്മുടെ ഭരണഘടനയില്‍ സ്വൂകരിച്ചപ്പോള്‍ അവരുടെ "പാര്‍ളിമന്ററി പ്രിവിലജസ്" എന്ന ആശയവും നമ്മള്‍ സ്വീകരിച്ചത് സ്വാഭാവികം. ജന പ്രതിനിധികളെയും ജന പ്രതിനിധി സഭകളെയും ഭരണകര്‍ത്താക്കളില്‍ നിന്നും സംരക്ഷിക്കുവാന്‍ സംജാതമായ നിയമ സഭയുടെ പ്രത്യേക അവകാശങ്ങള്‍ എന്ന ആശയം ഇന്ന് ജന പ്രതിനിധികളുടെയും രാഷ്ടൂയ നേതാക്കന്‍മാരുടെയും ദുഷ്പ്രവൃ‌ത്തികള്‍ ജനങ്ങളില്‍ നിന്നും മറച്ചു വെക്കുവാന്‍ ഉപയോഗിക്കുന്നു എന്നത് ഒരു വല്ലാത്ത വിരോധാഭാസം തന്നെ.

ഈ വാര്‍ത്ത കാണുക. http://www.mathrubhumi.com/story.php?id=73667

സാമാജികര്‍ നിയമ സഭയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അവകാശ സംരക്ഷണം നല്‍കിയിരുന്നത് ഭരണകര്‍ത്താക്കളുടെ പ്രവര്‍
ത്തികള്‍ക്കെതിരായി സാമാജികര്‍ക്ക് നിര്‍ഭയം വിശകലനെ ചെയ്യുവാനുള്ള അവസരം ലഭിക്കുവാന്‍ വേണ്ടിയാണ്.

എന്നാല്‍ ഇന്ന് ഭരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ജനഭ്ഭളുടെ ദൃഷ്ടിയില്‍ നിന്നും അകറ്റുവാന്‍ വേണ്ടി മാത്രമാണ് നിയമസഭയുടെ അവാശങ്ങള്‍ ഉപയോഗിക്കുന്നത്.

ഖേദകരം എന്നു മാത്രം ഫറയുന്നു.