21 ഏപ്രിൽ 2009

ഹിസ്റ്ററി - ലെസ്സണ്‍ 1

പണ്ട്, പണ്ട്, പണ്, അനേകം ശതാബ്ദങ്ങള്‍ക്കു മുമ്പ്, ഭാരതം അനവധി നാട്ടുരാജ്യങ്ങള്‍ ആയിരുന്ന കാലത്ത്, തങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ക്കുവാന്‍ നാടുവാഴികള്‍ കണ്ടു പിടിച്ച എളുപ്പ വഴി മൂന്നാമതൊരു നാടുവാഴിയുടെ കൂട്ടു പിടിച്ച് ശത്രുവിനെ ഇല്ലാതാക്കലായിരുന്നു.

ഇങ്ങലെ രിരഞ്ഞെടുക്കുന്ന കൂട്ടാളി ശത്രുവിനെ മാത്രമല്ല, തങ്ങളെയും നശിപ്പിക്കുമെന്ന വസ്തുത ഈ പാവം നാടുവാഴികള്‍ ഓര്‍ത്തിരുന്നുവോ? അതോ "ഇന്നു നീ, നാളെ ഞാന്‍" എന്ന ബൈബിള്‍ വാക്യം അവര്‍ക്കറിയാമായിരുന്നുവോ?

പണ്ടു കാലത്തെ നാടുവാഴികള്‍ കൂട്ടുപിടിച്ചിരുന്നത് ബ്രീട്ടീഷുകാരെയാണെങ്കില്‍, കോങ്ങറസ്സിലെ മടിയന്‍മാരായ നാടുവാഴികള്‍ക്കു ഫ്രന്‍ച്ചു ചാനല്‍ എന്നല്ല, ഫ്രാസില്‍ പോലും കടക്കുവാനുള്ള ഉത്സാഹം ഇല്ല. അവര്‍ എത്തി നില്‍കുന്നത് ഇറ്റലിയിലാണ്.

ചരിത്രത്തിന്റെ പാഠങ്ങള്‍ മറക്കുന്നവര്‍ ചരത്രം ആവര്‍ത്തിക്കും. നാം പാവം പൊതുജനത്തിന് എല്ലാം കണ്ട് വിധിയെ പഴിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: